ഇതു ഷിജിത്ത് മൊകേരി, ആയഞ്ചേരി പോലീസ് എയ്ഡ് പോസ്റ്റിലെ സിവിൽ പോലീസ് ഓഫീസർ ആണ്,.
ഡ്യൂട്ടിക്കിടയിലെ ഒഴിവു സമയങ്ങൾ വരയും പാട്ടും ആണ് പ്രധാന ഹോബി. സ്ഥിരമായി കാണുന്ന ടൗണിലെ മൈബൈൽ ഷോപ്പിൽ ജോലി ചെയ്യുന്ന ഹകീമിന്റെ ഫോട്ടോ വരച്ചു കൊടുത്തപ്പോൾ ഹക്കീം അടക്കമുള്ളവർ ഞെട്ടിപ്പോയി, മനോഹരമായി ഹകീമിന്റെ ഫോട്ടോ വരച്ചിരിക്കുന്നു.
ഡ്യൂട്ടിക്കിടയിൽ കണിശക്കാരൻ ആണെങ്കിലും കലാബോധം ഉള്ളയലാണ് ഷിജിത്ത്. മനസ്സിൽ ഉള്ള ഓർമ വച്ചാണ് ഹകീമിന്റെ ഫോട്ടോ വരച്ചത്. നന്നായി പാട്ട് പാടുകയും ചെയ്യും.
ടൗണിൽ ഡ്യൂട്ടിക്ക് എത്തിയിട്ട് കുറച്ചു മാസങ്ങളെ ആയുള്ളൂ എങ്കിലും ഇതിനോടകം തന്നെ ഒരു പാട് കുറ്റകൃത്യങ്ങൾ കയ്യോടെ പിടികൂടിയിട്ടുണ്ട് ഷിജിത്ത്, ലഹരി മാഫിയക്കെതിരെ ശക്തമായ നീക്കങ്ങൾ നടത്തിയിട്ടുണ്ട്. രണ്ടു ലഹരി കേസുകൾ കയ്യോടെ പിടികൂടിയിട്ടും ഉണ്ട്.
Post a Comment