ആയഞ്ചേരി; രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെയും ഭരണകൂട ഭീകരതക്കെതിരെയും കുറ്റ്യാടി മണ്ഡലം യു.ഡി.എഫ് പ്രതിഷേധ റാലി നാളെ വൈകു: 4 മണിക്ക് ആയഞ്ചേരിയിൽ നടക്കും. കഴിഞ്ഞ ദിവസം നടന്ന മണ്ഡലം യു.ഡി.എഫ് നേതൃസംഗമത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി. മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിൽ നിന്നും പ്രവർത്തകരെ എത്തിക്കാനും ബൂത്തുതലങ്ങളിൽ കോഡ് വർക്ക് നടത്താനും പ്രവർത്തനങ്ങൾ ക്രോഡീകരിക്കാനും കോഡിനേറ്റർമാർക്ക് ചുമതല നൽകി.
പാറക്കൽ അബ്ദുല്ല, അഡ്വ. പ്രവീൺ കുമാർ, അഹമ്മദ് പുന്നക്കൽ തുടങ്ങിയ നേതാക്കൾ റാലിയെ അഭിസംബോധനം ചെയ്യും. പ്രവർത്തകർ 4 മണിക്ക് വിലാപ്പള്ളി കോട്ടപ്പള്ളി റോഡ് ജംഗ്ഷനിൽ എത്തിച്ചേരണമെന്ന് ചെയർമാൻ അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ മാസ്റ്റർ, കൺവീനർ നൊച്ചാട്ട് കുഞ്ഞബ്ദുല്ല എന്നിവർ അറിയിച്ചു.
Post a Comment