All India Medical PG Entrance പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയ ഡോ: നൈസാമിനെ അനുമോദിച്ചു
ആയഞ്ചേരി: All India Medical PG Entrance പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയ ഡോ: നൈസാം ടി.കെയെ മുക്കടത്തും വയൽ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മുക്കടത്തും വയൽ ബാഫഖി തങ്ങൾ സൗധത്തിൽ വെച്ച് നടന്ന പരിപാടിയിൽ സി.എം ഹോസ്പിറ്റർ മാനേജിംഗ് ഡയരക്ടർ ഡോ: അബ്ദുസലാം, ഡോ: നൈസാമിനെ അനുമോദിച്ചു ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് നെച്ചാട്ട് കുഞ്ഞബ്ദുല്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളായ ചുണ്ടയിൽ മൊയ്തു ഹാജി, സിയം അഹമ്മദ് മാസ്റ്റർ, ഹാരിസ് മുറിച്ചാണ്ടി, എം.പി ഷാജഹാൻ, മൻസൂർ ഇടവലത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് പിലാ തോട്ടത്തിൽ ഖരിം ഹാജിയും ജന: സിക്രട്ടറി റഷീദ് മാസ്റ്ററും നേതൃത്വം നൽക്കി.
Post a Comment